Top
20
Thursday, July 2017
About UsE-Paper

ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷന്‍കാരുടെ ധര്‍ണ

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ ധര്‍ണ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം > ബിഎസ്എന്‍എല്‍ പെന്‍ഷന്‍കാരുടെ 78.2 ശതമാനം ഐഡിഎ ലയനത്തോടെയുള്ള പെന്‍ഷന്‍ പരിഷ്കരണവും കുടിശ്ശിക വിതരണവും അടിയന്തരമായി പൂര്‍ത്തിയാക്കുക എന്ന ആവശ്യമുന്നയിച്ച് ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ഡിഒടി പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ ബിഎസ്എന്‍എല്‍ ജില്ലാ ജനറല്‍ മാനേജര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നിലും തിരുവനന്തപുരത്ത് സിസിഎ (കണ്‍ട്രോളര്‍ ഓഫ് കമ്യൂണിക്കേഷന്‍ അക്കൌണ്ട്സ്) ഓഫീസിനുമുന്നിലും പ്രതിഷേധ ധര്‍ണ നടത്തി.

തിരുവനന്തപുരത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ആര്‍ അരവിന്ദാക്ഷന്‍നായര്‍ അധ്യക്ഷനായി. പി കെ മുരളീധരന്‍, കെ മോഹനന്‍, എം സി നായര്‍, ജേക്കബ് തോമസ്, കമലാസനന്‍, ആര്‍ ബിന്നി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ ഗുരുപ്രസാദ് സ്വാഗതവും എന്‍ വിക്രമന്‍നായര്‍ നന്ദിയും പറഞ്ഞു.

ജില്ലാ ജനറല്‍ മാനേജര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ധര്‍ണ കണ്ണൂര്‍-രവീന്ദ്രന്‍ കൊടക്കാട്, കോഴിക്കോട്- പി പി കൃഷ്ണന്‍, എല്‍ഐസി എംപ്ളോയീസ് യൂണിയന്‍ പാലക്കാട്- കെ ഡി പ്രസേനന്‍ എംഎല്‍എ, തൃശൂര്‍-പി നരേന്ദ്രന്‍ (ബെഫി), എറണാകുളം- എ വി കുര്യാക്കോസ്, കോട്ടയം- അഡ്വ. കെ അനില്‍കുമാര്‍, മലപ്പുറം- എം എന്‍ മാധവന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.