15 October Monday

ഖാദി ഓണം മേള ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തിരുവനന്തപുരം
ഓണം‐ബക്രീദ്‌ മേള 2018ന്റെ ഉദ്‌ഘാടനം കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്‌സ്‌ അങ്കണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഖാദി ബോർഡ്‌ വൈസ്‌ ചെയർപേഴ്‌സൺ ശോഭനാ ജോർജ്‌ അധ്യക്ഷയായി. ഖാദി ബോർഡ്‌ പുതുതായി രൂപം കൊടുത്ത സഖാവ്‌ ഷർട്ടുകളുടെ ജില്ലാതല വിപണനോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. ഖാദി ബോർഡ്‌ സെക്രട്ടറി ടി വി കൃഷ്‌ണകുമാർ, ബോർഡ്‌ മെമ്പർ ചന്ദ്ര ശർമ, കൗൺസിലർ സുരേഷ്‌, കേരള ഖാദി എംപ്ലോയീസ്‌ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി രാജേന്ദ്രദാസ്‌, ഖാദി ബോർഡ്‌ എഫ്‌ എ ആൻഡ്‌ സിഎഒ ഹരികുമാര മേനോൻ, തിരുവനന്തപുരം പ്രോജക്‌ട്‌ ഓഫീസർ പി സതീശൻനായർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top