21 November Wednesday

വാർഡിലും ക്ലാസിലും ഹാജരുണ്ട‌് കൗൺസിലർ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

വിദ്യ മോഹനും(വലത്തേയറ്റം )സഹപാഠികളും

വാർഡിൽ പ്രിയപ്പെട്ട കൗൺസിലറായും കിറ്റ‌്സിൽ  മിടുക്കിയായ വിദ്യാർഥിയായും വിദ്യയുണ്ട‌്. കിറ്റ‌്സ‌് വിശേഷങ്ങളുമായി വിദ്യ മോഹൻ‐ബിരുദപഠനം പൂർത്തിയായ ഉടനെയാണ‌് നഗരസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നത‌്. തൈക്കാട‌് വാർഡിൽനിന്ന്‌ വിജയിക്കുകയുംചെയ‌്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന‌് പഠിക്കാൻ സാധിച്ചില്ല. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം. 
 എന്റെ വാർഡിലുള്ള സ്ഥാപനമാണ‌് കിറ്റ‌്സ‌്. കിറ്റ‌്സിന്റെ പല പരിപാടികളിലും കൗൺസിലർ എന്നനിലയിൽ പങ്കെടുക്കുമായിരുന്നു. കിറ്റ‌്സുമായുള്ള സഹകരണവും പരിചയും സ്ഥാപനത്തെക്കുറിച്ച‌് കൂടുതൽ അറിയാനും ഇവിടെയുള്ള കോഴ‌്സുകൾ മനസ്സിലാക്കാനും സാധിച്ചു. 
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ‌് കിറ്റ‌്സ‌്. കൂടുതൽ അടുത്തറിഞ്ഞതോടെ തുടർപഠനത്തിനുള്ള മോഹം മനസ്സിലെത്തി.  എംബിഎ ടൂറിസം ആൻഡ‌് ട്രാവൽ കോഴ‌്സിന‌് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചതോടെ കിറ്റ‌്സിൽ എത്തി. സ്വന്തം വാർഡിലുള്ള സ്ഥാപനമായതിനാൽ സൗകര്യമുണ്ട‌്. 
വിദ്യാർഥിയെന്നനിലയിൽ പഠനവും ക്ലാസും ജനപ്രതിനിധിയെന്ന നിലയിൽ കൗൺസിലറുടെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൊണ്ടുപോകാനും നിർവഹിക്കാനും കഴിയുന്നു. കിറ്റ‌്സിൽ പ്രിൻസിപ്പലും അധ്യാപകരും സഹപാഠികളായ വിദ്യാർഥികളും എല്ലാവിധ സഹായങ്ങളും നൽകുന്നു–-വിദ്യ പറഞ്ഞു.
പ്രധാന വാർത്തകൾ
Top