22 July Sunday

വര്‍ക്കലയില്‍ വിദ്യാര്‍ഥി മരിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ കാറിടിച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017
വര്‍ക്കല > വര്‍ക്കലയില്‍ ചൊവ്വാഴ്ച ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച കാറിടിച്ചാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. കാറില്‍ സഞ്ചരിച്ചിരുന്നത് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുന്‍ എംഎല്‍എയാണെന്ന് അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.  കാര്‍ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ശിവഗിരി ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ്അംഗവുമായ പുന്നമൂട് എന്‍എസ്എസ് കരയോഗത്തിന് സമീപം അഭിന്‍ മന്‍സിലില്‍ മുഹമ്മദ് ബാസില്‍ (19) ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന് സഞ്ചരിച്ച മണനാക്ക് സ്വദേശിയായ സച്ചിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്ു. 
ചൊവ്വാഴ്ച രാത്രി ഏഴിന് വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ഗേറ്റിനും ജവഹര്‍ പാര്‍ക്കിനുമിടയിലായിരുന്നു അപകടം. ഈ സമയം വര്‍ക്കലയില്‍ നടന്ന ആര്‍ ശങ്കര്‍ അനുസ്മരണ യോഗം ഉദ്ഘാടനംചെയ്ത് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച ഇലകമണ്‍ സ്വദേശിയുടെ കെഎല്‍-16 എം 5555 എന്ന നമ്പരിലുളള ഹോണ്ട സിറ്റി കാര്‍ എതിര്‍ദിശയില്‍നിന്നുവന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
കാര്‍ നിര്‍ത്തിയെങ്കിലും വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ കടന്നുകളയുകയായിരുന്നു. പിറകെ വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. ഇടിച്ച കാറിലുണ്ടായിരുന്നവര്‍ വിദ്യാര്‍ഥികളെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍  ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top