24 September Monday
ദുരിതാശ്വാസനിധി സമാഹരണം

കേരള ക്ഷേത്രവാദ്യകലാ അക്കാദമി കലാപ്രകടനം നടത്തും

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

തിരുവനന്തപുരം

പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകൾ സമാഹരിക്കുന്നതിനായി തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേയ്ക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി തിരുവനന്തപുരം ജില്ലാ ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച്ച വൈകിട്ട‌് 3ന‌് ശ്രീപദ്മനാഭക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കലാപ്രകടനം സംഘടിപ്പിക്കും. മേയർ അഡ്വ. വി കെ പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്യും. എൺപതോളം ക്ഷേത്രവാദ്യകലാകാരന്മാർ പരിപാടിയിൽ അണിനിരക്കും. ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറുന്നതിനായി മേയറെ ഏല്പിക്കും.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top