23 September Sunday

മുതലപ്പൊഴി ഹാർബറിൽ ചാകര

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

മുതലപ്പൊഴി ഹാർബറിൽ ശനിയാഴ്ച മത്സ്യബന്ധനത്തിനുപോയ ഒരു ബോട്ടിൽനിന്ന‌് ലഭിച്ച മത്സ്യങ്ങൾ

ചിറയിൻകീഴ്
മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ചാകര. ശനിയാഴ്ച രാവിലെ ആറുമുതൽ ഹാർബറിൽ അടുത്ത ബോട്ടുകളിൽ നിറയെ മത്സ്യങ്ങളായിരുന്നു. വാള, കൊഴിയാള, അയില, കണവ എന്നീ മീനുകളായിരുന്നു നൂറോളം ബോട്ടുകൾ നിറയെ. നിറയെ മത്സ്യങ്ങളുമായി വരുന്ന ബോട്ടുകൾ മത്സ്യങ്ങൾ വിറ്റതിനുശേഷം മൂന്നും നാലും തവണ പിന്നെയും മത്സ്യബന്ധനത്തിനായി കടലിൽ പോകുകയായിരുന്നു.  
 
തീരദേശ പഞ്ചായത്തുകളായ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം, അഴൂർ, കടയ്ക്കാവൂർ, വക്കം എന്നീ സ്ഥലങ്ങളിൽ പതിവിനു വിരുദ്ധമായി ഓരോ ജങ‌്ഷനുകളിലും മത്സ്യകച്ചവടം  ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും വാളയും അയിലയും കൂടുതലായി കിട്ടിയിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top