18 November Sunday

ഷീറോസ് ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം
ഷീറോസ് എന്ന ലോകപ്രശസ്തമായ ഓൺലൈൻ വനിതാ കമ്യൂണിറ്റി പ്ലാറ്റ്ഫോമിലെ അംഗങ്ങളും തോട്ട‌് ലീഡർമാരുമെല്ലാം വർഷത്തിൽ ഒരിക്കൽ ഒത്തുചേരുന്ന ഷീറോസ് ഉച്ചകോടിയുടെ ചാപ‌്റ്റർ ടെക‌്നോപാർക്കിലെ യുഎസ‌് ഗ്ലോബലിൽ ആരംഭിച്ചു. നാലോ അഞ്ചോ ചാപ്റ്ററുകളായി രാജ്യത്തെ മഹാനഗരങ്ങളിലാണ് ഉച്ചകോടി ചേരുക. 2013ൽ തുടക്കമിട്ട ഷീറോസിന്റെ ആറാമത് എഡിഷൻ ആദ്യമായാണ‌് തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ചത‌്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ രാജ്യത്തെ വൻ നഗരങ്ങൾക്കൊപ്പമാണ‌് ഷീറോസ് ഉച്ചകോടിയുടെ വേദിയായി തിരുവനന്തപുരവും തെരഞ്ഞെടുക്കപ്പെട്ടത‌്. വീട്ടമ്മമാർ, പ്രൊഫഷണലുകൾ, വിദ്യാ ർഥികൾ, കലാപ്രവർത്തകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ കൂടിച്ചേരലാണ് ഉച്ചകോടിയുടെ പ്രധാന സവിശേഷത. അനുഭവങ്ങൾ പങ്കുവച്ചും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുമുള്ള ചർച്ചകളിൽ പങ്കെടുത്തും പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഷീറോസ് വാർഷിക ഉച്ചകോടികൾ അർഥപൂർണമായ സമ്മേളനങ്ങളായി മാറും.  യുഎസ്ടി ഗ്ലോബൽ കാമ്പസിൽ നടക്കുന്ന ഷീറോസ് ഉച്ചകോടിയോടനുബന്ധിച്ച്  യുഎസ്ടി ഗ്ലോബൽ ഡൈവേഴ്‌സിറ്റി ആൻഡ‌് ഇൻക്ലൂഷൻ ഗ്ലോബൽ ഹെഡ് അനു കോശി സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top