15 November Thursday

കോഴവാങ്ങി സർട്ടിഫിക്കറ്റ‌്: അന്വേഷണം വേണമെന്ന‌് എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം
കാരക്കോണം സിഎസ‌്ഐ മെഡിക്കൽ കോളേജിലെ സംവരണ സീറ്റുകൾക്ക‌് സാമുദായിക സർട്ടിഫിക്കറ്റ‌് അനർഹർക്ക‌് കോഴ വാങ്ങി നൽകുന്നത‌് അർഹതയുള്ള വിദ്യാർഥികളെ വഞ്ചിക്കുന്ന നടപടിയാണെന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു. സിഎസ‌്ഐ ട്രാവൻകൂർ കൊച്ചിൻ രൂപത ബിഷപ് സാമുദായിക സർട്ടിഫിക്കറ്റുകൾ വിലപേശി വിൽക്കുന്ന ഹീനമായ നടപടിക്കെതിരെ അന്വേഷണം ഉണ്ടാകണം. നിലവിൽ ബിഷപ് ഡേവിഡ‌് ബി ലൂക്കോസ‌് നൽകിയ സാമുദായിക സർട്ടിഫിക്കറ്റിനുമേൽ അഡ‌്മിഷനുകളിൽ ക്രമക്കേട‌് നടന്നിട്ടുണ്ടോ എന്ന‌് അടിയന്തരമായി പരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top