14 November Wednesday

പ്രകൃതി സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം 
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ച നടത്തണമെന്ന് ഡെവലപ്മെന്റ‌് എക്കോളജിസ്റ്റ് ഡോ.എ കെ  ബാലകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലകളും കാടുകളും നശിപ്പിച്ചുള്ള വികസനപ്രവർത്തനങ്ങൾ കേരളം അവസാനിപ്പിക്കണം.മലകളിൽ നിന്നുള്ള ഉറവകൾ അടയ്ക്കരുത്. മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവുന്നത് പ്രകൃതി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ്. ജപ്പാനിലെപ്പോലെ കേരളത്തിലും പരമാവധി മരത്തൈകൾ വച്ചുപിടിപ്പിക്കണം. പ്രകൃതിക്ക് അനുയോജ്യമായ വികസനനയമാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. രാജ്മോഹൻപിള്ള, ഗീതുശിവറാം തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top