17 July Tuesday

തായമ്പക ഹോളി ഏഞ്ചല്‍സ് തന്നെ

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017
ആറ്റിങ്ങല്‍ > തായമ്പകയില്‍ ഹോളി ഏഞ്ചല്‍ കോണ്‍വെന്റ് എച്ച്എസ്എസിനെ വെല്ലാന്‍ ആരുമില്ല. എച്ച്എസ്എസില്‍ റഹിതയും എച്ച്എസില്‍ പാര്‍വതിയും ഹോളി എഞ്ചല്‍സിനു വേണ്ടി വിജയികളായി.
കഴിഞ്ഞ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം തായമ്പകയില്‍ ജില്ലയിലും സംസ്ഥാനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ റഹിത ഇത്തവണ മത്സരിച്ചത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ്. ഇക്കുറിയും പിഴച്ചില്ല; റഹിത തന്നെ ഒന്നാമത്.പതി കാലത്തില്‍ തുടങ്ങി കൂറ്, ഇടകാലം, ഇടനില, ഇരികിട എന്നിങ്ങനെയുള്ള കാലങ്ങളില്‍ കൊട്ടിത്തകര്‍ത്തു. കൃഷ്ണഞ്ജനം, മെറീന സ്റ്റീഫന്‍, മേഘ, അക്ഷയ, ജാസ്മിന്‍ എന്നിവര്‍ വീക്ക് ചെണ്ട, ഇലത്താളം എന്നിവയില്‍ അകമ്പടിയേകി. റഹിത 300  വേദിയില്‍ തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണദാസാണ് ഗുരു.
പത്താം ക്ളാസ് വിദ്യാര്‍ഥിനി പാര്‍വതിയുടെ നേതൃത്വത്തിലുള്ള ടീമില്‍ ധിഷ്ണ, സഫ, സഫ്ന, സായൂജ്യ, നസ്റീന്‍ എന്നിവരാണ് അംഗങ്ങള്‍. കലാമണ്ഡലം കൃഷ്ണദാസാണ് പാര്‍വതിയുടെ ഗുരു.
 
പ്രധാന വാർത്തകൾ
Top