Top
16
Saturday, December 2017
About UsE-Paper

തീരശുചീകരണം ഇന്ന്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 

തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാലിന്യക്കൂമ്പാരമായി മാറിയ തീരപ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ശുചീകരണ യജ്ഞം ആരംഭിക്കും. കടലിലേക്ക് പലപ്പോഴായി പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞതും ജലാശയങ്ങളിലൂടെ ഒഴുകി കടലിലെത്തിയതുമായ മാലിന്യങ്ങള്‍, കോണ്‍ക്രീറ്റ് കട്ടകള്‍, പഴയ വലകള്‍ മുതലായവ ശക്തമായ കടല്‍ക്ഷോഭത്തിലും തിരമാലകളിലും പെട്ട് തീരത്ത് അടിഞ്ഞിരിക്കുകയാണ്. ചേരിയാമുട്ടം മുതല്‍ð വിഴിഞ്ഞം വരെയുള്ള തീരപ്രദേശത്താകെ  അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് വൃത്തിയാക്കുന്നത്. നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിലെ 15 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ð 250 ശുചീകരണത്തൊഴിലാളികളെ വിവിധ ഗ്രൂപ്പുകളായി വിന്യസിക്കും. മേയര്‍  കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.  സന്നദ്ധ പ്രവര്‍ത്തകര്‍  പങ്കെടുക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.