21 July Saturday

കാരുണ്യഹസ്തവുമായി ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

സ്വന്തം ലേഖകന്‍Updated: Friday Dec 8, 2017
 
തിരുവനന്തപുരം > കടലില്‍നിന്ന് ജീവിതം തിരികെക്കിട്ടിയ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. മെഡിക്കല്‍കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മത്സ്യത്തൊഴിലാളികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും താമസസൌകര്യവും ഒരുക്കിയാണ് മാതൃകയായത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് താമസസൌകര്യം ഒരുക്കുന്നത്്. ഭക്ഷണവിതരണവുമായി ഡിവൈഎഫ്ഐയും രംഗത്തുണ്ട്. 
കടലില്‍നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികളെ മെഡിക്കല്‍കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആദ്യദിവസം മുതല്‍ രണ്ടുനേരം നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഭക്ഷണം എത്തിച്ചു. ഒരുനേരം ഡിവൈഎഫ്ഐയാണ് ഭക്ഷണം നല്‍കുന്നത്. തങ്ങള്‍ക്കിത് വലിയ സഹായമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലില്‍നിന്ന് ഇനിയും തിരികെയെത്താത്ത ബന്ധുക്കളെ തേടിയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയത്. ഇവര്‍ക്ക് താമസത്തിനായി ട്രസ്റ്റ് നിയന്ത്രണത്തിലുള്ള ഗസ്റ്റ്ഹൌസില്‍ മൂന്നുമുറി സൌജന്യമായി അനുവദിച്ചു. ഇവര്‍ക്ക് മൂന്നുനേരം ഭക്ഷണവും നല്‍കുന്നു. 
 
പ്രധാന വാർത്തകൾ
Top