17 November Saturday

എസ‌്ഐ‐മെറ്റ‌് ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ കൈയേറ്റശ്രമത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തിരുവനന്തപുരം > സ‌്റ്റേറ്റ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ‌് ടെക‌്നോളജി (എസ‌്ഐ‐മെറ്റ‌്) ഡെപ്യൂട്ടി ഡയറക്ടറും എസ‌്ഐ മെറ്റ‌് നേഴ‌്സിങ‌് കോളേജ‌് പ്രിൻസിപ്പലുമായ ഡോ. സുലേഖാ റഷീദിനെതിരെയുള്ള കൈയേറ്റശ്രമത്തിൽ പ്രതിഷേധിച്ച‌് കെജിഒഎ പ്രകടനംനടത്തി.
ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ‌്ച വരുത്തിയ ദിവസവേതനക്കാരിയായ ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചതിനാണ‌് ജീവനക്കാരിയുടെ ഭർത്താവ‌് വെള്ളിയാഴ‌്ച ഓഫീസ‌് സമയത്ത‌് ഡെപ്യൂട്ടി ഡയറക‌്ടറെ ചീത്തവിളിക്കുകയും കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും ചെയ‌്തത‌്. എസ‌്ഐ‐ മെറ്റിൽ നടന്ന പ്രതിഷേധപ്രകടനം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എസ‌് ജയിൽകുമാർ ഉദ‌്ഘാടനംചെയ‌്തു. 
നോർത്ത‌് ജില്ലാപ്രസിഡന്റ‌് ഡോ. ജി പ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പിഎസ‌് പ്രിയദർശൻ സ്വാഗതവും ജില്ലാ വനിതാ കൺവീനർ എ എസ‌് ദേവിമീന നന്ദിയും പറഞ്ഞു. കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന‌് കെജിഒഎ ആവശ്യപ്പെട്ടു. കെജിഒഎ സംസ്ഥാനകമ്മിറ്റി അംഗമാണ‌് ഡോ. സുലേഖാറഷീദ‌്. 
പ്രധാന വാർത്തകൾ
Top