23 September Sunday

മൊബൈൽഫോൺ പിടിച്ചുപറി: പ്രതി അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തിരുവനന്തപുരം > ക്രിമിനൽ കവർച്ചാ കേസുകളിലെ  പ്രതിയെ ഫോർട്ട‌് പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തു. പൂന്തുറ മാണിക്യവിളാകം ടിസി46/112 മുബീന മൻസിലിൽ അൻസാരി (32)യെയാണ‌് ഫോർട്ട‌് പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തത‌്. കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട പത്മനാഭ തിയറ്ററിന‌് സമീപം ബസ‌് കാത്തുനിന്ന ആളുടെ 15000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ‌്തെടുത്ത‌് കടന്നുകളഞ്ഞ പ്രതിയെ ഫോർട്ട‌് പൊലീസ‌് പിടികൂടുകയായിരുന്നു. ഫോർട്ട‌് പൊലീസ‌് സ‌്റ്റേഷനിലെ നിരവധി ക്രിമലിനൽ പിടിച്ചുപറി കേസുകളിൽ പ്രതിയാണ‌്. ഫോർട്ട‌് സിഐ എ അജിചന്ദ്രൻനായരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ‌്ഐ ഷാജിമോൻ, എസ‌്ഐ പ്രതാപ‌്കുമാർ, എസ‌്സിപിഒ ശിവകുമാർ, സിപിഒ പ്രതിഷ‌് എന്നിവരാണ‌് പ്രതിയെ പിടികൂടിയത‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top