24 September Monday

പഠനോപകരണ ശേഖരണം: അറിയാത്ത കൂട്ടുകാരന‌് ഒരു കത്ത‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ബാലരാമപുരം > 'പ്രിയപ്പെട്ട കൂട്ടുകാരാ പ്രളയം നിന്റെ പഠനോപകരണങ്ങളെല്ലാം കവർന്നുവെന്ന‌് ഞാനറിഞ്ഞു. ഞാനും എന്റെ വിദ്യാലയത്തിലെ കൂട്ടുകാരും നിന്നോടൊപ്പമുണ്ട‌്. ഞങ്ങൾക്ക‌് തരാൻ കഴിയുന്ന കുറച്ച‌് പഠനോപകരണങ്ങൾ ഏൽപ്പിക്കുന്നു. നന്നായി പഠിക്കുക'‐ ബാലരാമപുരം ഉപജില്ലയിലെ ആറാം ക്ലാസ‌് വിദ്യാർഥിയായ ശിവനന്ദൻ ‌എഴുതിയ കത്ത‌്. പ്രളയക്കെടുതിയിൽപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികൾക്ക‌്, പഠനോപകരണങ്ങൾ ശേഖരിച്ചപ്പോൾ അതിൽ ‌എഴുതി സൂക്ഷിച്ച കത്താണി‌ത‌്. കുട്ടികളിൽനിന്ന‌് ശേഖരിച്ച‌ അഞ്ചുലക്ഷത്തിലധികം രൂപയുടെ പഠനോപകരണങ്ങൾ ആലപ്പുഴ, ഹരിപ്പാട‌്, ചെങ്ങന്നൂർ ഉപജില്ലകളിലെ 15 വിദ്യാലയത്തിലും പത്തനംതിട്ട തിരുവല്ല ഉപജില്ലയിലെ മൂന്നു വിദ്യാലയത്തിലും വിതരണം ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top