24 September Monday
യുവാക്കൾ അറസ്റ്റിൽ

സബ് ഇൻസ്പെക്ടർ ചമഞ്ഞ് 1,38,000 രൂപ കവർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ബാലരാമപുരം > സബ് ഇൻസ്പെക്ടർ ചമഞ്ഞ് ആ ക്രിക്കടയിൽനിന്ന‌് ഒരുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ കവർന്ന കേസിൽ സുഹൃത്തുക്കളായ രണ്ടു യുവാക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടൂർക്കോണം ചോമ്പാല കല്ലുവിളാകത്തു വീട്ടിൽ സബീർ (37), അണ്ടൂർക്കോണം പാച്ചിറ പുതുവൽവിള വീട്ടിൽ അനിൽകുമാർ (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 27ന‌് പള്ളിച്ചൽ പാരൂർകുഴിയിൽ എൻഎച്ച് റോഡിന‌് സമീപം ആക്രിക്കച്ചവടം നടത്തുന്ന ശെൽവന്റെയും പാച്ചിയമ്മയുടെയും കടയിൽനിന്നാണ് പണം കവർന്നത്. നേരത്തെ ഇവിടെ എത്തിയ യുവാക്കൾ ആക്രി സാധനങ്ങൾ വിൽക്കാനുണ്ട് എന്നുപറഞ്ഞ‌് ശെൽവന്റെ ഫോൺ നമ്പർ വാങ്ങിപ്പോയി. സംഭവദിവസം രാവിലെ  ഇവർ ഫോൺ വിളിച്ച‌് ശെൽവനെ അയണിമൂട്ടിൽ എത്താനാവശ്യപ്പെട്ടു. അതിനുശേഷം കടയിലെത്തിയ ഇവർ സബ്ഇൻസ്പെക്ടർ ആണെന്നും മോഷണവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പറഞ്ഞ‌് പാച്ചിയമ്മയെ പുറത്തു നിർത്തിയ ശേഷം കടയ്ക്കുള്ളിൽ കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു.
ഇവരുടെ സിം കാർഡ് പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നരുവാമൂട്  എസ‌്ഐ എം ആർ പ്രസാദും സംഘവുമാണ‌് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top