19 September Wednesday

ചെങ്ങന്നൂരിൽ കാലിത്തീറ്റയെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ചിറയിൻകീഴ് > പ്രളയദുരിതമനുഭവിക്കുന്ന ആലപ്പുഴയിലെ പുലിയൂരിൽ ക്ഷീരകർഷകർക്ക് കൈത്താങ്ങായി ജില്ലാ ക്ഷീരകർഷക ദുരിതാശ്വാസസമിതി സംഭരിച്ച കാലിത്തീറ്റ വിതരണം ചെയ്തു. നാഷണൽ ഡയറി ഡിപ്പാർട്ടുമെന്റിൽ നിന്നും ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നിന്നും സംഭരിച്ച  പന്ത്രണ്ടര ടൺ കാലിത്തീറ്റയും ഏഴ് ടൺ പച്ചപ്പുല്ലും രണ്ട് ലോഡ് വയ്ക്കോലും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കൈമാറിയത്. അഞ്ച് ടിപ്പറുകളിലായാണ് കൊണ്ടുപോയത്. പുലിയൂരിൽ മന്ത്രി കെ രാജു വിതരണോദ്ഘാടനം നിർവഹിച്ചു. ബി സത്യൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ജെസ്സി ചാക്കോ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ രാജൻ, പഞ്ചമം സുരേഷ്, അജിത് കുമാർ, വേലുക്കുട്ടി, ആർ അനിൽകുമാർ, സുരേഷ്, ഡോ.ബീന എന്നിവർ സന്നിഹിതരായി.
പ്രധാന വാർത്തകൾ
Top