25 September Tuesday

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
നെടുമങ്ങാട്
പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭ സമാഹരിച്ച സാമ്പത്തിക സഹായം 13ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറും. പകൽ പത്തുമുതല്‍ ഒന്നുവരെയാണ് വിവിധ കേന്ദ്രങ്ങളില്‍ സമാഹരിച്ച തുക ഏറ്റു വാങ്ങുന്നത്. പരിപാടി വിജയിപ്പിക്കാനുള്ള ആലോചനാ യോഗം എട്ടിന് പകൽ 2.30ന് നെടുമങ്ങാട് നഗരസഭ ഹാളില്‍ നടക്കുമെന്ന‌് ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അറിയിച്ചു.
 
വർക്കല  
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന എ അലി ഹസ്സന്റെ ഭാര്യ ബീവിക്കുഞ്ഞ് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകി. തുക വി ജോയി എംഎൽഎ ഏറ്റുവാങ്ങി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, ജില്ലാ പഞ്ചായത്തംഗം എസ് കൃഷ്ണൻകുട്ടി, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ എച്ച് സലിം തുടങ്ങിയവർ പങ്കെടുത്തു.
പാലച്ചിറ സഹൃദയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് 25,000 രൂപയും വീട്ടുപകരണങ്ങളും  സ്വരൂപിച്ചു.
തുക അസോസിയേഷൻ പ്രസിഡന്റ് പി ബദറുദ്ദീൻ ബി സത്യൻ എംഎൽഎയ്ക്കും വീട്ടുപകരണങ്ങൾ വർക്കല തഹസിൽദാർക്കും കൈമാറി.
ശിവഗിരി നേഴ്സിങ‌് കോളേജിലെ വിദ്യാർഥികളും ജീവനക്കാരും സമാഹരിച്ച കുടിവെള്ളം, ഭക്ഷണ വസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ കോളേജ് പ്രിൻസിപ്പൽ ഡി ശാന്തകുമാരിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലേക്കയച്ചു.
 
ആറ്റിങ്ങൽ
മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ സഹോദരനും റിട്ട. കൃഷി വകുപ്പ‌് ഉദ്യോഗസ്ഥനുമായ വക്കം ബി ഗോപിനാഥൻ തന്റെ ഒരു മാസത്തെ പെൻഷൻ തുകയായ 34,271 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ബി സത്യൻ  എംഎൽഎ ഏറ്റുവാങ്ങി. സിപിഐ എം ലോക്കൽ സെക്രട്ടറി അജയകുമാർ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
 
ചിറയിൻകീഴ് 
ചിറയിൻകീഴ് പോസ്റ്റാഫീസിനു സമീപം കൃഷ് ണയിൽ ഷാജി, ലത ദമ്പതികൾ 50000 രൂപ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനു കൈമാറി. സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സന്നിഹിതരായിരുന്നു.
ആലംകോട് ജമാ അത്തിന്റെ വകയായി രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. അഡ്വ. ബി  സത്യൻ എംഎൽഎ ചെക്ക്‌ ഏറ്റുവാങ്ങി. ജമാ അത്ത് പ്രസിഡന്റ‌് എ ഷാഹുൽ ഹമീദ്, സെക്രട്ടറി എ ഷാഹുൽ ഹമീദ്‌ ,അഡ്വ. നാസിമുദീൻ മുഹമ്മദ് ഹാഷിം ഹാജി മുസലിയാർ എന്നിവർ ചേർന്നാണ് ഫണ്ട് ഏല്പിച്ചത്.
ആലംകോട് ജമാ അത്തിന്റെ വകയായി രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. അഡ്വ. ബി  സത്യൻ എംഎൽഎ ചെക്ക്‌ ഏറ്റുവാങ്ങി. ജമാ അത്ത് പ്രസിഡന്റ‌് എ ഷാഹുൽ ഹമീദ്, സെക്രട്ടറി എ ഷാഹുൽ ഹമീദ്‌ ,അഡ്വ. നാസിമുദീൻ മുഹമ്മദ് ഹാഷിം ഹാജി മുസലിയാർ എന്നിവർ ചേർന്നാണ് ഫണ്ട് ഏല്പിച്ചത്.
പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പുല്ലമ്പാറ ജമാഅത്ത് 50000 രൂപ നൽകി.
 
വെഞ്ഞാറമൂട് 
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പുല്ലമ്പാറ ജമാഅത്ത് 50,000 രൂപ സംഭാവന നൽകി. ഡികെമുരളി എംഎല്‍എക്ക‌്  പ്രസിഡന്റ് ആരുഡിയില്‍ താജ്, ഇമാം മുഹമ്മദ് നൗഫല്‍ മന്നാനി എന്നിവര്‍ ചേർന്ന് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം എസ് എം റാസി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ അനിൽ കുമാർ, പുല്ലമ്പാറ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ തേമ്പാമൂട് ഹുസൈന്‍, ജമാഅത്ത് സെക്രട്ടറി ഷാഹിനാദ് പുല്ലമ്പാറ തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top