21 September Friday
കാട്ടാക്കട താലൂക്ക്

അദാലത്ത്‌ സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കാട്ടാക്കട
കാട്ടാക്കട താലൂക്ക് ഓഫീസിൽ അതിർത്തി നിർണ്ണയം വിസ്തീർണ്ണ വ്യത്യാസം,പേരുമാറ്റം,സബ് ഡിവിഷൻ പോക്കുവരവ് പരാതികൾ സംബന്ധിച്ച അപേക്ഷകൾക്ക് തീർപ്പുകൽപ്പിക്കുന്നതിന് വില്ലേജ് അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസിൽ വച്ച് അദാലത്തുകൾ നടത്തും.അദാലത്ത് തീയതി വില്ലേജുകൾ എന്നിവ ചുവടെ.സെപ്തംബർ 10,11 തീയതികളിൽ മാറനല്ലൂർ.12,13 തീയതികളിൽ വീരണകാവ്.14,15 തീയതികളിൽ വിളപ്പിൽ,17ന് പെരുംകുളം,മണ്ണൂർക്കര വില്ലേജുകൾ.18,19 തീയതികളിൽ കുളത്തുമ്മൽ ബ്ലോക്ക് 9.12,14തീയതികളിൽ കുളത്തുമ്മൽ ബ്ലോക്ക് 8.12,19 തീയതികളിൽ കീഴാറൂർ,വിളവൂർക്കൽ,15ന് കള്ളിക്കാട്.17,18 തീയതികളിൽ മലയിൻകീഴ്.17ന് അമ്പൂരി.14ന് ഒറ്റശേഖരമംഗലം.പ്രസ്തുത തീയതികളിൽ അപേക്ഷാ കക്ഷികൾക്ക് ഹാജരാകുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.നോട്ടീസ് ലഭിക്കാത്ത അപേക്ഷകർ അതത് തീയതികളിൽ താലൂക്ക് ഓഫീസിൽ രേഖകൾ സഹിതം ഹാജരാകണമെന്ന് തഹസിൽദാർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top