14 November Wednesday

വിളവെടുപ്പുത്സവത്തിലാറാടി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ചിറയിൻകീഴ്
സ്വന്തം അധ്വാനത്തിന്റെ ഫലം ഭക്ഷിക്കുന്നതിന്റെ മഹത്വം തിരിച്ചറിഞ്ഞ മാതശ്ശേരിക്കോണം സ്കൂൾ കുട്ടികൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ലഹരിയിലാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കുറച്ചെങ്കിലും പച്ചക്കറി എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തകർ. 
തികച്ചും ജൈവരീതിയിൽ നട്ടുവളർത്തി അവധി ദിവസവും പരിപാലിച്ച വിളകൾ പാകമെത്തിയത് കണ്ട കുട്ടികൾ മണ്ണിന്റെ നന്മ  തിരിച്ചറിഞ്ഞു. തക്കാളി, ചീര, വഴുതന, പയർ,വെണ്ട, മരിച്ചീനി, മുളക്, കത്തിരിക്ക തുടങ്ങി ഒട്ടനവധി വിളകൾ കുട്ടികൾ നട്ടുവളർത്തിയിരുന്നു. 
വിളവെടുപ്പ് കഴിഞ്ഞയുടനെ അടുത്തഘട്ട കൃഷിയിലേക്ക് കുട്ടികൾ കടന്നു. കരനെൽക്കൃഷിയിൽ കുട്ടികൾക്ക് പ്രാഗത്ഭ്യം തെളിയിക്കാനും ഈ അധ്യയന വർഷം സാധിച്ചു. അഴൂർ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള ഈ വർഷത്തെ അവാർഡും സ്കൂളിന‌് ലഭിച്ചു. പ്രധാനാധ്യാപിക വസന്തകുമാരി, ശ്രീജു, റാഫി, ബിന്ദു, മനില വിശ്വജ, മഞ്ചു, സലീന, ബിസ്മി, സുബി, നസീജ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top