21 November Wednesday

'സുരക്ഷ' കേരളമാകെ വ്യാപിപ്പിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

ചിറയിൻകീഴ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികൾ മാതൃകാപരമെന്നും മാനസികാരോഗ്യ പദ്ധതിയായ 'സുരക്ഷ' കേരളത്തിലെ മറ്റുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'സുരക്ഷ' പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അറുപത് വർഷക്കാലത്ത് കേട്ടുകേൾവി ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. സർക്കാർ സ്‌കൂളുകൾ ഹൈടെക്കായി മാറുന്നു. സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ സ്‌കുളുകളിൽ എത്തിക്കാൻ സാധിച്ചു. ഒരു നൂറ്റാണ്ടിനെ മുന്നിൽ കണ്ടുകൊണ്ട് തലമുറകളുടെ ഭാവിയെ ശ്രദ്ധാപൂർവം വീക്ഷിച്ച് സമൂഹത്തിലെ സാധാരണക്കാർക്കും അവരുടെ മക്കൾക്കും പരിരക്ഷ നൽകുന്ന പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഏത് രംഗമെടുത്തുനോക്കിയാലും ഈ നേട്ടം പ്രകടമാണ്. ഇതിന് പ്രധാന പങ്ക് വഹിച്ച സ്ത്രീശാക്തീകരണമാണ് നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കിയ നാല് മിഷനുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷ് അധ്യക്ഷനായി.  സുരക്ഷ നാടകത്തിന്റെ സിഡി പ്രകാശനവും 2017‐18 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വക്കം പഞ്ചായത്തിനുള്ള ഉപഹാരസമർപ്പണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആരോഗ്യഭവനം പദ്ധതി, ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശിയും ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിൽ സമ്പൂർണ സൗരോർജ പദ്ധതി ഉദ്ഘാടനം  എ സമ്പത്ത‌് എംപിയും ഹരിതഭവനം പദ്ധതി ഉദ്ഘാടനവും കേരളോത്സവം ജില്ലാസംസ്ഥാന വിജയികൾക്കുള്ള ഉപഹാരസമർപ്പണവും ബി സത്യൻ ‌എംഎൽഎയും നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ‌് എ ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം  എ ശ്രീകണ്ഠൻനായർ, പഞ്ചായത്ത‌് പ്രസിഡന്റുമാരായ എ അൻസാർ, എസ് വേണുജി, എസ് ഡീന, വിജയകുമാരി, കെ വിലാസിനി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ  ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി സുലേഖ, മെഡിക്കൽ കോളേജ് മാനസികാരോഗ്യവിഭാഗം മേധാവി അനിൽ പ്രഭാകരൻ,  ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെസ്സി ചാക്കോ, സുരക്ഷ നോഡൽ ഓഫീസർ എ നസീർ, ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഷബ്നം, കൃഷി അസിസ്റ്റന്റ‌് ഡയറക്ടർ രാജു, സിപിഐ എം ഏരിയ സെക്രട്ടറി  എസ് ലെനിൻ, എൻ വിശ്വനാഥൻനായർ, ടൈറ്റസ്, സാബു, സി ലിപിമോൾ, ഗൗരി, സുബാഷ് ചന്ദ്രൻ, എസ് ആർ രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ് ചന്ദ്രൻ, ഇളമ്പ ഉണ്ണിക്കൃഷ് ണൻ, എസ് സിന്ധു, സന്ധ്യ സുജയ്, എൻ ദേവ്, ഗീത സുരേഷ്, സിന്ധുകുമാരി, മഞ്ജു പ്രദീപ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ‌് രമാബായിയമ്മ സ്വാഗതവും സെക്രട്ടറി വിഷ്ണു മോഹൻദേവ് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top