Top
18
Monday, December 2017
About UsE-Paper

തിരു. സൌത്ത് 409 ആറ്റിങ്ങല്‍ 398

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ആറ്റിങ്ങല്‍ > ജില്ലാ കലോത്സവം രണ്ടുദിവസം പിന്നിട്ടപ്പോള്‍ സൌത്ത്, ആറ്റിങ്ങല്‍ ഉപജില്ലകള്‍ മുന്നില്‍. തിരുവനന്തപുരം സൌത്ത് ഉപജില്ല 409 പോയിന്റും ആറ്റിങ്ങല്‍ 398 പോയിന്റും സ്വന്തമാക്കി. 388 പോയിന്റോടെ നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 183 പോയിന്റുമായി സൌത്ത് തന്നെയാണ് മുന്നില്‍. 176 പോയിന്റോടെ നോര്‍ത്ത് രണ്ടാംസ്ഥാനത്തുണ്ട്.
എച്ച്എസ് വിഭാഗത്തില്‍ കിളിമാനൂര്‍ ഉപജില്ല 160 പോയിന്റുമായി മുന്നിലുണ്ട്്. സൌത്തിന് 156 പോയിന്റും നോര്‍ത്തിന് ഈ വിഭാഗത്തില്‍ 149 പോയിന്റുമാണ്. യുപി വിഭാഗത്തില്‍ കിളിമാനൂരിനെ പിന്‍തള്ളി 93 പോയിന്റോടെ ആറ്റിങ്ങല്‍ മുന്നിലെത്തി. കിളിമാനൂരിന് 87 പോയിന്റും പാലോടിന് 76 പോയിന്റും ലഭിച്ചു. സംസ്കൃതോത്സവത്തില്‍ എച്ച്എസ്, യുപി വിഭാഗത്തില്‍ പാലോട് ഉപജില്ലയാണ് മുന്നില്‍. കണിയാപുരവും തിരുവനന്തപുരം സൌത്തും തൊട്ടുപിന്നിലുണ്ട്. അറബിക് കലോത്സവത്തില്‍ ആറ്റിങ്ങലും കിളിമാനൂരും നെടുമങ്ങാടും തമ്മിലാണ് മത്സരം. നാടോടി നൃത്തം, മാര്‍ഗംകളി, അറബനമുട്ട്, മൂകാഭിനയം, കഥകളി സംഗീതം, ലളിതഗാനം, കഥാപ്രസംഗം തുടങ്ങിയവയാണ് വ്യാഴാഴ്ചത്തെ മത്സരങ്ങള്‍. മിമിക്രി, ചവിട്ടുനാടകം, നാടന്‍പാട്ട് തുടങ്ങിയവയാണ് അവസാന ദിവസത്തെ പ്രധാന മത്സരങ്ങള്‍.