Top
18
Monday, December 2017
About UsE-Paper

തബലയില്‍ താരമായി ജിഷ്ണു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ആറ്റിങ്ങല്‍ > അറിയപ്പെടുന്ന തബലിസ്റ്റാകണം എന്ന ആഗ്രഹത്തിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടമായിരുന്നു ജിഷ്ണുവിന് ജില്ലാ കലോത്സവം. ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കിളിമാനൂര്‍ രാജാരവിവര്‍മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥി ജിഷ്ണു സംസ്ഥാന മത്സരത്തിനു പോകുന്നത്. കടയ്ക്കല്‍ ഹരിദാസിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിക്കുന്ന ജിഷ്ണു പഞ്ചവാദ്യത്തിലും താരമാണ.് ചിത്രകാരന്‍ ശ്രീകുമാറിന്റെയും സരസ്വതിയുടെയും മകനാണ്.