16 October Tuesday

'വെള്ളം കുടിപ്പിക്കാന്‍' പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017
ആറ്റിങ്ങല്‍ > കലോത്സവ വേദിയില്‍ ആരും ദാഹിച്ചുവലയണ്ട. ഏത് നിമിഷവും പൊലീസ് ദാഹശമനി റെഡിയാണ്. അതും തികച്ചും സൌജന്യമായി. സംഗതി 'വെറൈറ്റി'യാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച ചൂടുവെള്ളം, ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ലൈം ജ്യൂസ്, വൈകുന്നേരങ്ങളില്‍ ചുക്കുകാപ്പി. പ്രധാന വേദിയായ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുന്‍വശത്ത് ഇതിനായി പ്രത്യേകം സ്റ്റാളുമുണ്ട്. ദിവസവും മൂവായിരത്തിലധികം പേര്‍ക്ക്  കുടിവെള്ളം നല്‍കുന്നുണ്ട്. പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മിറ്റിയാണ് ഇത് ചെയ്യുന്നത്. 
പ്രധാന വാർത്തകൾ
Top