19 July Thursday

വ്യാജ നിയമനത്തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

കിളിമാനൂര്‍ > വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും  നിയമന വാഗ്ദാനം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പലരില്‍നിന്നും പണം തട്ടിയ പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കിളിമാനൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കിളിമാനൂര്‍ പുളിമാത്ത് പേടികുളം അഭയം വീട്ടില്‍ എം വി അഭിജിത്തി (22) നെയാണ് കിളിമാനൂര്‍ സിഐ പ്രദീപ്കുമാര്‍, എസ്ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ കിളിമാനൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നേരത്തെ അറസ്റ്റിലായ അഭിജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.


കേസിലെ  മറ്റു രണ്ടു പ്രതികളായ ബിജെപി നേതാവ് കാരേറ്റ് ശിവപ്രസാദി (49) നെയും ശിവപ്രസാദിന്റെ കാരേറ്റുള്ള വിസ്മയ എന്ന സ്ഥാപനത്തിലെ ജീവനക്കാരി രേഷ്മ വിജയ (22) നെയും  കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. നഗരൂര്‍ തോട്ടവാരം അയിലം കടവിലെ ശ്രീഭവനില്‍ താമസിക്കുന്ന വിത്സകുമാറി (49) ന്റെ ഉടമസ്ഥതയിലുള്ള കിളിമാനൂര്‍ ജങ്ഷനിലെ ക്രിസ്റ്റല്‍ എന്ന സ്ഥാപനത്തിലാണ് വ്യാജരേഖകള്‍ നിര്‍മിക്കുന്നതിനാവശ്യമായ വ്യാജ സീലുകള്‍ ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രധാന പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top