20 September Thursday

പൊലീസിന്റെ ഒത്തൊരുമയില്‍ പാങ്ങോട് പഴയ പൊലീസ് സ്റ്റേഷന‌് പുതുജീവന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
വെഞ്ഞാറമൂട് 
കല്ലറ പാങ്ങോട് വിപ്ലവത്തിന്റെ സ്മരണകൾ പേറുന്ന പാങ്ങോട് പഴയ പൊലീസ് സ്റ്റേഷന‌് പൊലീസ‌് സംഘം പുതുജീവൻ നൽകി. പാങ്ങോട് എസ്ഐ നിയാസിന്റെ  നേതൃത്വത്തിലുള്ള സംഘമാണ‌് പഴയ പൊലീസ് സ്റ്റേഷൻ വൃത്തിയാക്കിയത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ഒരു പൊലീസ് ഔട്ട്പോസ്റ്റായി ആരംഭിച്ചതാണ് പാങ്ങോട് പഴയ പൊലീസ് സ്റ്റേഷൻ. കല്ലറ പാങ്ങോട് വിപ്ലവത്തിന്റെ ചരിത്രശേഷിപ്പായ  ഈ സ്റ്റേഷനും പരിസരവും  ഇപ്പോൾ കാടുമൂടി മേൽക്കൂര ദ്രവിച്ച് നിലംപൊത്താവുന്ന അവസ്ഥയിലാണ്. പഴയ പൊലീസ് സ്റ്റേഷന്റെ അവസ്ഥ വളരെ പരിതാപകരമായതിനെത്തുടർന്നാണ് പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. 
 
ജോലിക്കിടയിൽ ഓരോ സംഘമായി മുഴുവൻ പൊലീസുകാരും ശ്രമദാനത്തിൽ പങ്കെടുത്തു. പൊട്ടിയ ഓടുകൾ നീക്കംചെയ്ത് പുതിയവ സ്ഥാപിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും തടിയടക്കം വലിയ സാമ്പത്തികം വേണം. തൽക്കാലം ടാർപോ‌‌ളിൻകൊണ്ട് മേൽക്കൂര മൂടും. തുടർന്ന് കെട്ടിടത്തിന്റെ മുറ്റത്തും പിറകിലുമായി ഔഷധ സസ്യത്തോട്ടമോ പച്ചക്കറി കൃഷിയോ പൂന്തോട്ടമോ ഒരുക്കണമെന്ന ചിന്തയിലാണെന്നും തുടർപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എസ്ഐ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top