19 September Wednesday

വിളപ്പിൽ പഞ്ചായത്തിൽ ഉജ്വല വിജയവുമായി എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
വിളപ്പിൽ 
വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ‌്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയം. സിപിഐയിലെ കെ അനിൽകുമാർ പ്രസിഡന്റായും സിപിഐ എമ്മിലെ സി ഷൈലജ വൈസ് പ്രസിഡന്റായും വിജയിച്ചു. മുന്നണി ധാരണ പ്രകാരം രണ്ടരവർഷം സിപിഐ എമ്മിനും ശേഷം സിപിഐയ‌്ക്കുമാണ് പ്രസിഡന്റ് സ്ഥാനം. ഇതേ തുടർന്ന് സിപിഐ എമ്മിലെ എൽ വിജയരാജ് കഴിഞ്ഞമാസം രാജിവച്ചതിനാലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 
 
പകൽ 11.30ന‌് നടന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ അനിൽകുമാറും ബിജെപിയിലെ സി എസ് വിജയകുമാറും കോൺഗ്രസിലെ ടി സുഷമയുമാണ് മത്സരിച്ചത്. എൽഡിഎഫിന് 10 വോട്ടും ബിജെപിക്ക് 7 വോട്ടും കോൺഗ്രസിന് 3 വോട്ടുമാണ് ലഭിച്ചത്. 
പകൽ രണ്ടിന‌് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി ഷൈലജയ‌്ക്ക്  10 വോട്ടും ബിജെപിയിലെ എസ് ജലജാംബികയ്ക്ക് 7 വോട്ടും കോൺഗ്രസിലെ ബുഷറയ്ക്ക് 3 വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ അനിൽകുമാർ കാവിൻപുറം വാർഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനുമാണ‌്. സി ഷൈലജ പേയാട് വാർഡ് അംഗമാണ്. ക്ഷേമ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ‌്സണായിരുന്നു. താലൂക്ക് ലാൻഡ‌് റവന്യു തഹസിൽദാർ വിനീഷ്  
വരണാധികാരിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സുനിൽ വി അബ്ബാസ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
Top