21 September Friday

ഡിവൈഎഫ്ഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

വിളപ്പിൽ

ഡിവൈഎഫ്ഐ പൊറ്റയിൽ യൂണിറ്റ് കമ്മിറ്റി അംഗം മലയിൻകീഴ് പൊറ്റയിൽ കൊടുവാറ്റിവിളവീട്ടിൽ വിഷ്ണുവിനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം .ആർഎസ്എസുകാരായ അമൽ, കിരൺ, ബിജു, രാജേഷ് എന്നിവരടങ്ങിയ അഞ്ചംഗസംഘമാണ് ആക്രമിച്ചത്. വീട്ടിൽ വിഷ്ണുവും അമ്മയും അമ്മുമ്മയുമാണ് ഉണ്ടായിരുന്നത്. അക്രമിസംഘം രാത്രി വീട്ടിലെത്തി കതക് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാൻ തയ്യാറാകാത്തതിനാൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു . വാളുപയോഗിച്ച് തല ലക്ഷ്യമാക്കി വെട്ടിയത‌് വിഷ്ണു തടഞ്ഞപ്പോഴാണ‌് കൈക്കും തോളിനും വെട്ടേറ്റത‌്. അക്രമിസംഘത്തിൽ ഒരാൾ മുഖം മറച്ചിരുന്നതായി വിഷ്ണു പറഞ്ഞു. പൊറ്റയിൽ പ്രദേശത്തിന് സമീപം കുരിയോട് ഡിവൈഎഫ്ഐ യൂണിറ്റ് ആരംഭിക്കാൻ വിഷ്ണു നേതൃത്വം നൽകിയതാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്. മലയിൻകീഴ് പൊലിസിൽ പരാതി നൽകി. ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിളവൂർക്കൽനിന്ന് പൊറ്റയിലേക്ക് നടത്തിയ  മാർച്ച് ബ്ലോക്ക് പ്രസിഡന്റ് പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു . രഞ്ജിത്, സിജി, വിഷ്ണു, ശരത്, രജനീഷ്, അക്ഷയ്, പ്രമോദ് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top