22 September Saturday

സ‌്ത്രീജീവിതത്തിന്റെ ദുരിതചിത്രങ്ങളുമായി ‘വർത്തമാനകം’

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

‘വർത്തമാനകം’ നാടകത്തിൽ നിന്ന്‌

തിരുവനന്തപുരം 

ഇന്ത്യൻ സ‌്ത്രീയുടെ വർത്തമാനകാല അവസ്ഥകളിലേക്ക് വിരൽ ചൂണ്ടുന്ന നാടകം ‘വർത്തമാനകം’ അരങ്ങിലെത്തി. നിരീക്ഷ സ്ത്രീ നാടകവേദിയുടെ 11 ‐ാമത് രംഗഭാഷയായ ‘വർത്തമാനകം’ ഭാരത‌് ഭവനിലാണ‌് അരങ്ങേറിയത‌്. ഇന്ത്യയിലെ സ‌്ത്രീജീവിതത്തിന്റെ ദുരിതചിത്രങ്ങളുടെ  ഉള്ളുപൊള്ളിക്കുന്ന നാടകാവിഷ‌്കാരമായി വർത്തമാനകം. നാല് സ്ത്രീകളുടെയും ഒരു “ബൊമ്മ”യുടെയും അനുഭവങ്ങളാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്.  നമുക്കുചുറ്റും  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പലതും “വർത്തമാനകത്തിന്റെ’ അരങ്ങുഭാഷയിലെത്തുന്നുണ്ട‌്. പ്രൊഫ. രാജരാജേശ്വരി രചനയും സുധിദേവയാനി സംവിധാനവും നിർവഹിച്ച നാടകത്തിൽ ആർ എസ‌് മാളു, കഞ്ചൻ അവ്ചാരെ, ഷാജിലാ, ബിരേഷ് കുമാർ, അർജുൻ സുരേഷ്, വി എസ‌് പ്രീത, എസ‌് മനു, സരൺ, ആരതി എന്നിവരാണ‌് നാടകത്തിൽ വേഷമിട്ടത‌്.  സംവിധായിക സുധിയും സ്കൂൾ ഓഫ് ഡ്രാമയിലെ ഡോ. ഷിബു എസ് കൊട്ടാരവും കഥാപാത്രങ്ങളായെത്തി.

പ്രധാന വാർത്തകൾ
Top