15 November Thursday

കുടുംബശ്രീ മാര്യേജ് ബ്യൂറോ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കിളിമാനൂർ 

കരവാരം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മംഗല്യശ്രീ മാര്യേജ് ബ്യൂറോയും പ്രീ മാരിറ്റൽ കൗൺസിലിങ‌് സെന്ററും ആരംഭിച്ചു. വിവാഹ ദല്ലാളൻമാരുടെ അമിത ചൂഷണത്തിൽനിന്ന‌് കുടുംബശ്രീ കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് പുത്തൻ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സൗജന്യ നിരക്കിലാണ് സേവനം ലഭ്യമാക്കുന്നത്. ഇവിടെ രജിസ്റ്റർ ചെയ്യുന്ന വിവാഹ ആലോചനകളിൽ വരൻ, വധു എന്നിവരുടെ വിവരങ്ങൾ സത്യസന്ധമായ രീതിയിൽ കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച്  അന്വേഷണം നടത്തി ലഭ്യമാക്കും. വിവാഹ പ്രായമായ പെൺകുട്ടികൾക്കുള്ള കൗൺസിലിങ്ങും വിവാഹത്തിന് മുമ്പ്  വധുവിന് കൗൺസിലിങ്ങും സൗജന്യമായി നൽകും. കേന്ദ്രത്തിന്റെ ഉദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ദീപ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ, കുടുംബശ്രീ മിഷൻ കമ്യൂണിറ്റി കൗൺസിലർ ബിന്ദു പ്രഭ,  കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ സീന എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ലിസി ശിശുപാലൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം ഡി ബേബി കുമാർ സ്വാഗതവും ഫാൻസി നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top