21 November Wednesday

ജൈവപച്ചക്കറി കൃഷി വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ചാല

സിപിഐ എം ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കാലടിയിൽ ഒരേക്കർ ഭൂമിയിലാണ് കൃഷി നടക്കുന്നത്. വെണ്ട, വെള്ളരിക്ക, തക്കാളി, മുളക്, പയർ, വഴുതന, പാവയ്ക്ക എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മുട്ടത്തറ സർവീസ് സഹകരണ ബാങ്കും നഗരസഭയും പങ്കാളികളാണ്.  സാങ്കേതികസഹായങ്ങൾ നല്കുന്നത് കാർഷിക കോളേജാണ്. പത്ത് സ്ത്രീകളും പത്ത് പുരുഷന്മാരും ഉൾപ്പെട്ട കർമസമിതിയാണ് കൃഷിചെയ്യുന്നത്. ഓണത്തിനോടനുബന്ധിച്ച് മുഴുവൻ ഇനങ്ങളുടെയും വിളവെടുപ്പ് നടക്കും. കൃഷിമന്ത്രി വി എസ് സുനിൽകുമാറും സിപിഐ  എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയും കൃഷിസ്ഥലം സന്ദർശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top