23 September Sunday

ശശി തരൂർ എംപി സ്ഥാനം രാജിവയ‌്ക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം 

സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ പ്രതിയായ ശശി തരൂർ പാർലമെന്റ‌് അംഗത്വം രാജി വയ‌്ക്കണമെന്ന‌് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ആത്മ ഹത്യാ പ്രേരണാകുറ്റം കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്നു. ഐപിസി സെക്ഷൻ 306, 498 എ എന്നീ വകുപ്പുകൾ ചുമത്തി തരൂരിനെതിരെ നടപടി സ്വീകരിക്കാൻ മതിയായ കാരണങ്ങളും തെളിവുകളും പ്രഥമദൃഷ്ടയാ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ‌്പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്‌. വിചാരണ നേരിടാൻ കോടതി  ഉത്തരവിട്ടിരിക്കുന്നതും. ഭാര്യയെ  ആത്മഹത്യയിലേക്ക് തള്ളിവിട്ടയാൾ  എന്ന് കോടതി മനസിലാക്കിയ വ്യക്തി കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ എംപിയായി തുടരുന്നത്  നാടിന്  നാണക്കേടാണ്. ഈ സാഹചര്യത്തിൽ  എംപി സ്ഥാനം ഒഴിയുന്നതാണ് ഉചിതംസ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിൽനിന്നും വ്യത്യസ്ഥമായി . രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ബഹുദൂരം മുന്നേറിയ കേരളത്തിന്റെ തലസ്ഥാന ജില്ലയുടെ എംപിയായി ഇത്തരം കേസുകളിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ആൾ തുടരുന്നത് ഭൂഷണമല്ല. അദ്ദേഹം സ്വമേധയാ എംപി സ്ഥാനം രാജി വയ്ക്കുകയോ, കോൺഗ്രസ്സ് അദ്ദേഹത്തെ കൊണ്ട് രാജി വയ്പ്പിക്കുകയോ ചെയ്യണം. ഇക്കാര്യത്തിൽ കോൺഗ്രസ്സ് എടുക്കുന്ന തീരുമാനം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ  വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top