18 November Sunday

കേന്ദ്രത്തിനെതിരെ കർഷകരോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം

മോദി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ  സംസ്ഥാനത്തെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ കർഷകർ രോഷാഗ്നി ജ്വലിപ്പിച്ചു.  വിവിധ യൂണിറ്റുകളിൽ നിന്ന് പത്തും പതിനഞ്ചും പേരടങ്ങുന്ന കർഷകർ ജാഥയായി പഞ്ചായത്ത്, മുനിസിപ്പൽ, നഗരസഭാ കേന്ദ്രങ്ങളിലെത്തിയാണ് രോഷാഗ്നി സംഘടിപ്പിച്ചത്.   റബർ ഇറക്കുമതി നിയന്ത്രിക്കുക, കയറ്റുമതി പട്ടികയിൽ നിന്നും റബറിനെ ഒഴിവാക്കയത് പിൻവലിക്കുക, ഇന്ധന വില വർദ്ധന പിൻവലിക്കുക, റേഷനരി വിഹിതം വെട്ടിക്കറച്ചത് പുനഃസ്ഥാപിക്കുക,  സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക , നെല്ലിന്റെ താങ്ങുവില പ്രഖ്യാപിക്കുക, കസ്തൂരിരംഗൻ റിപ്പോർട്ടിൻ മേൽ കേരളം നൽകിയ നിർദ്ദേശം അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സമരം വൈകിട്ട‌് സമരകേന്ദ്രങ്ങളിൽ തീപ്പന്തം ജ്വലിപ്പിച്ച് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. അധികാരത്തിലേറി നാല് വർഷം പൂർത്തിയായിട്ടും കർഷകദ്രോഹ നടപിടകൾ നിർബാധം തുടരുകയും കേരളത്തിലെ കർഷകരോട് ക്രൂരമായ അവഗണന കാണിക്കുകയും ചെയ്യുന്ന മോദിസർക്കാരിനെതിരെ കർഷകരോഷം  സമരത്തിൽ പ്രകടമായി. തിരുവനന്തപുരം ജില്ലയിൽ 75 കേന്ദ്രങ്ങളിൽ സമരം നടന്നു.  പാളയത്തു നടന്ന സമരാഗ്നി സംഗമം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി  രാമൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അധ്യക്ഷനായി. തൃശ്ശൂരിൽ 90 കേന്ദ്രങ്ങളിൽ സമരം നടന്നു.   പുഴയ്ക്കൽ പഞ്ചായത്തിൽ നടന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു.  കൊടുങ്ങല്ലൂരിൽ കർഷക സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി വി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ലയിൽ 80 കേന്ദ്രങ്ങളിൽ സമരം നടന്നു. മൂവാറ്റുപുഴ സംസ്ഥാന ജോയിന്റ്സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂരിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ 80 കേന്ദ്രങ്ങളിൽ സമരം നടന്നു.   പുനലൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യൂ ഉദ്ഘാടനം ചെയ്തു.  കൊല്ലം ടൗണിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി എസ് പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത‌്  60 കേന്ദ്രങ്ങളിൽ സമരം നടന്നു. കോട്ടയം ടൗണിൽ പ്രൊഫസർ. എം ടി ജോസഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഉദ്ഘാടനം ചെയ്തു.  പുതുപ്പള്ളിയിൽ നടന്ന സമരം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   പാലക്കാട് ജില്ലയിൽ 50 കേന്ദ്രങ്ങളിൽ സമരം നടന്നു. കിഴക്കഞ്ചേരി സംസ്ഥാന കമ്മിറ്റി അംഗം  സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  കണ്ണമ്പ്രയിൽ നടന്ന സമരം ജില്ലാ സെക്രട്ടറി പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.  മലമ്പുഴയിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ 141 കേന്ദ്രങ്ങളിൽ സമരം നടന്നു. കണ്ണൂർ ടൗണിൽ സംസ്ഥാന ട്രഷറർ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  തലശ്ശേരിയിൽ നടന്ന സമരം സംസ്ഥാന എക്സിക്യുട്ടീവ് അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ഇടുക്കി യിൽ 60 കേന്ദ്രങ്ങളിൽ സമരം നടന്നു. കമ്പിളിക്കണ്ടം പഞ്ചായത്തിൽ  എൻ വി ബേബി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഉദ്ഘാടനം ചെയ്തു.   മലപ്പുറം ജില്ലയിൽ 25 കേന്ദ്രങ്ങളിൽ സമരം നടന്നു.  വണ്ടൂരിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം  വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.  കോഴിക്കോട്, വയനാട് ജില്ലകളിൽ നിപ വൈറസ് ബാധയെ തുടർന്ന് പൊതുപരിപാടികൾ ഒഴിവാക്കുന്നതിനാൽ സമരം മാറ്റിവച്ചു.

പ്രധാന വാർത്തകൾ
Top