13 November Tuesday
രാഷ‌്ട്രപതിയുടെ സന്ദർശനം

നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
തിരുവനന്തപുരം
രാഷ‌്ട്രപതി രാംനാഥ‌് കോവിന്ദിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന‌് പൊലീസ‌് അറിയിച്ചു. ഞായറാഴ‌്ച വൈകിട്ട‌് നാലുമുതൽ ഏഴുവരെ എയർപോർട്ട‌്, ഓൾസെയിൻസ‌്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ‌്ക്വയർ, രക്തസാക്ഷി മണ‌്ഡപം, ആർആർ ലാമ്പ‌്, മ്യൂസിയം, വെള്ളയമ്പലം, രാജ‌്ഭവൻ, കവടിയാർ വരെയുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണവും പാർക്കിങ‌് നിയന്ത്രണവും ഉണ്ടാകും.
തിങ്കളാഴ‌്ച രാവിലെ 10 മുതൽ ഒന്നു വരെ രാജ‌്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർആർ ലാമ്പ‌്, പാളയം, വിജെടി, ആശാൻ സ‌്ക്വയർ, ന്യൂ  അസംബ്ലി, ജി വി രാജ വരെയുള്ള റോഡുകളിലും വൈകിട്ട‌് മൂന്നുമുതൽ ആറുവരെ രാജ‌്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർആർ ലാമ്പ‌്, പാളയം, വിജെടി, ആശാൻ  സ‌്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, നാലുമുക്ക‌്, പേട്ട, ചാക്ക, ഓൾസെയിൻസ‌്, ശംഖുംമുഖം, എയർപോർട്ട‌് വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ‌് നിയന്ത്രണവും ഏർപ്പെടുത്തി. 
 
പാർക്ക‌് ചെയ‌്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ ഉണ്ടാകണം. വാഹനങ്ങൾ പൂട്ടിയിട്ട‌് പോകുന്ന അവസരങ്ങളിൽ ഉടമയുടെയോ, ഡ്രൈവറുടെയോ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനത്താവളങ്ങളിലേക്ക‌് വരുന്ന യാത്രക്കാർ കാലേക്കൂട്ടി വിമാനത്താവളത്തിൽ എത്തേണ്ടതാണെന്ന‌് തിരുവനന്തപുരം സിറ്റി പൊലീസ‌് കമീഷണർ അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാം. ഫോൺ: 0471‐2558731, 2558732. തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച‌് പാർക്കിങ‌് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന‌് സിറ്റി പൊലീസ‌് കമീഷണർ അറിയിച്ചു. മന്ത്രിമാരുടെ വാഹനങ്ങൾ നിലവിലെ പാർക്കിങ‌് സ്ഥലത്ത‌് തുടരും. 
 
എംഎൽഎ, എംപിമാരുടെ വാഹനങ്ങൾ നിയമസഭാ സമുച്ചയത്തിന്റെ വടക്കുഭാഗത്ത‌് ക്രമീകരിക്കണം. പ്രത്യേക ക്ഷണിതാക്കളുടെയും വാഹനങ്ങൾ സ‌്പീക്കർ ഗേറ്റുവഴി അകത്തു പ്രവേശിച്ച‌് ലൈബ്രറി ഗേറ്റിന‌് സമീപം വ്യക്തികളെ ഇറക്കിയ ശേഷം ബ്രിഗേഡ‌് ഗേറ്റ‌് വഴി പുറത്തിറങ്ങി മ്യൂസിയം കോമ്പൗണ്ട‌്, കനകക്കുന്ന‌് കോമ്പൗണ്ട‌്, എൽഎംഎസ‌് കോമ്പൗണ്ട‌് എന്നിവിടങ്ങളിൽ പാർക്ക‌് ചെയ്യണം. യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നവർ രാഷ‌്ട്രപതി എത്തുന്നതിന‌് അരമണിക്കൂർ മുമ്പ‌് പന്തലിലെ നിർദിഷ്ട സ്ഥലത്ത‌്  ഇരിക്കണം. പരിപാടി നടക്കുന്ന പന്തലിനുള്ളിൽ ബാഗ‌്, കുട, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ എന്നിവ  ഒഴിവാക്കണം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top