25 September Tuesday

തുല്യജോലിക്ക‌് തുല്യവേതനം: ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കേരള അഗ്രികൾച്ചറൽ ടെക്‌നിക്കൽ സ്‌റ്റാഫ്‌ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയറ്റ്‌ മാർച്ച്‌

തിരുവനന്തപുരം
കാർഷിക വികസന കർഷക ക്ഷേമവകുപ്പിലെ വിള ആരോഗ്യ പരിപാലന പദ്ധതിയിലെ ജീവനക്കാർ കേരള അഗ്രികൾച്ചറൽ ടെക‌്നിക്കൽ സ‌്റ്റാഫ‌് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ‘തുല്യജോലിക്ക‌് തുല്യവേതനം’ ആവശ്യപ്പെട്ട‌് സെക്രട്ടറിയറ്റിനു മുന്നിൽ ധർണ നടത്തി. യൂണിയൻ പ്രസിഡന്റ‌് മഞ്‌ജു കുര്യാക്കോസ‌് അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ എസ‌് സുനിൽകുമാർ ഉദ‌്ഘാടനംചെയ‌്തു. യൂണിയൻ ജനറൽ സെക്രട്ടറി ബി അജയകുമാർ സ്വാഗതവും വൈസ‌്പ്രസിഡന്റ‌് വിനീത നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top