18 November Sunday
ശ്രീനാരായണ ഗുരുജയന്തി

ചെമ്പഴന്തിയിൽ വിപുലമായ ഒരുക്കങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
ചെമ്പഴന്തി 
ചെമ്പഴന്തി ഗുരുകുലത്തിൽ  ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾ  25, 26, 27 തീയതികളിൽ നടക്കും. ഇതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാൻ മേയർ വി കെ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി ചെമ്പഴന്തിയും പരിസരപ്രദേശങ്ങളും ശുചീകരണപ്രവർത്തനം നടത്തും.  പിഡബ്ല്യുഡി, കോർപറേഷൻ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനും ചെമ്പഴന്തിയിലെയും സമീപപ്രദേശങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാനും ബന്ധപ്പെട്ട വകുപ്പുമേധാവികളെ ചുമതലപ്പെടുത്തി. 
 
തീർഥാടകർക്ക‌് ചെമ്പഴന്തിയിൽ എത്തിച്ചേരാൻ കൂടുതൽ സർവീസ് നടത്താൻ കെഎസ‌്ആർടിസിയോട‌് ആവശ്യപ്പെട്ടു. മൂന്ന‌ുദിവസങ്ങളായി അന്നദാനം, ജയന്തിഘോഷയാത്ര, കലാസാഹിത്യമത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സമ്മേളനങ്ങളിലായി മന്ത്രിമാർ, സാമൂഹിക സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ കെ എസ് ഷീല, സി സുദർശനൻ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം ആർ യശോധരൻ, എസ്എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ആർ ജിത, കഴക്കൂട്ടം അസി. കമീഷണർ അനിൽകുമാർ, വിവിധ വകുപ്പുമേധാവികൾ, ആഘോഷ സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top