23 September Sunday

സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി

സ്വന്തം ലേഖികUpdated: Thursday Jul 5, 2018

കെഎസ‌്എസ‌്പിയു സെക്രട്ടറിയറ്റ‌് മാർച്ച‌് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ‌്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
പ്രത്യേക ചികിത്സാപദ്ധതി നടപ്പാക്കുക, പ്രായമേറിയ പെൻഷൻകാർക്ക് വർധിത പെൻഷൻ അനുവദിക്കുക, ഒരുമാസത്തെ പെൻഷൻ തുക ഉത്സവബത്തയായി നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കേരള സ്റ്റേറ്റ് ര യൂണിയൻ (കെഎസ‌്എസ‌്പിയു) സെക്രട്ടറിയറ്റ‌് മാർച്ച‌് നടത്തി. മാർച്ച‌് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ‌്ഘാടനം ചെയ്തു. 
വിജെടി ഹാളിനുമുന്നിൽനിന്ന‌് ആരംഭിച്ച പ്രകടനം സെക്രട്ടറിയറ്റിന‌ുമുന്നിൽ അവസാനിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ ജി പത്മനാഭപിള്ള, ജില്ലാ സെക്രട്ടറി കെ സദാശിവൻനായർ, ജില്ലാ പ്രസിഡന്റ് പി മാധവൻനായർ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദാക്കുക, യുജിസി/എഐസിടിഇ/മെഡിക്കൽ എഡ്യുക്കേഷൻ പെൻഷൻ പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടത്തി.
പ്രധാന വാർത്തകൾ
Top