19 July Thursday

ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ഇടിഞ്ഞാറില്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണംചെയ്യുന്നു

പാലോട് > പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇടിഞ്ഞാര്‍ ട്രൈബല്‍ സ്കൂളില്‍ കഴിയുന്ന എഴുപതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതൃകയായത്. പെരിങ്ങമ്മല, വിതുര, തെന്നൂര്‍ വില്ലേജുകളിലെ ദുരിതാശ്വാസക്യാമ്പുകളിലും ധാന്യവും പച്ചക്കറിയും വിതരണം ചെയ്തു. ഏരിയ സെക്രട്ടറി എ എം അന്‍സാരി,മേഖല സെക്രട്ടറി എസ് ബൈജു, പ്രസിഡന്റ് സുധീര്‍, വ്യാപാരി വ്യവസായി സമിതി ഏരിയ ട്രഷറര്‍ റിജു ശ്രീധര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രധാന വാർത്തകൾ
Top