24 September Monday

ഇനിയുണ്ടാകുന്ന ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണം: മുരളി തുമ്മാരുകുടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തിരുവനന്തപുരം
കഴിഞ്ഞുപോയ ദുരന്തത്തേക്കാൾ ഇനിയുണ്ടാകാൻ സാധ്യതയുള്ളവയ‌്ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്തമുഖത്തെ മാധ്യമ പ്രവർത്തനത്തെക്കുറിച്ച്  നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 
 
 പ്രകൃതിദുരന്തങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ മരണം റോഡ് അപകടങ്ങളിലും വെള്ളത്തിൽ വീണും സംഭവിക്കുന്നു. ഇത്തരത്തിൽ ഒഴിവാക്കാവുന്ന 8000 മരണം പ്രതിവർഷം കേരളത്തിൽ സംഭവിക്കുന്നുണ്ട്. വിമാനാപകടങ്ങൾ, വലിയ കെട്ടിടങ്ങളിലെ തീപിടിത്തം തുടങ്ങിയ ദുരന്തങ്ങൾക്കായി നാം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
 
ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അംഗപരിമിതർ, അതിഥി തൊഴിലാളികൾ, വൃദ്ധർ, സ്ത്രീകൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ദുരന്തങ്ങളെ സംബന്ധിച്ച് വ്യക്തമായ പഠനങ്ങൾ നടക്കണമെന്നും ഒരു സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോസീജ്വർ തയ്യാറാക്കണമെന്നും മുരളി തുമ്മാരുകുടി നിർദേശിച്ചു. 
 
പിആർഡി ഡയറക്ടർ സുഭാഷ് ടി വി, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആർ കിരൺബാബു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top