25 September Tuesday

വിദേശമദ്യവുമായി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തിരുവനന്തപുരം
15 കുപ്പി വിദേശമദ്യവുമായി തമ്പാനൂർ അരിസ്റ്റോ ജങ‌്ഷൻ സ്വദേശി ശശി എന്ന ഡി ശശിധരൻ (57) പിടിയിൽ. പ്രോഗ്രാം ബുക്കിങ‌് ഓഫീസിന്റെ മറവിലായിരുന്നു മദ്യ കച്ചവടം.  നഗരത്തിലെ വിവിധ ബിവറേജ് ഔട്ട്‌ലെറ്റുകളിൽനിന്ന് മദ്യം വാങ്ങിയശേഷം തമ്പാനൂരിലെത്തിച്ച് ചില്ലറവിൽപ്പന നടത്തിവരികയായിരുന്നുവെന്ന‌്  പൊലീസ് പറഞ്ഞു. കൈരളി തിയറ്ററിനു സമീപത്തുതന്നെയുള്ള ഒരു ടൂറിസ്റ്റ് ഹോമിലാണ് ഇയാൾ താമസിച്ചുവരുന്നത്. ടൂറിസ്റ്റുഹോമിനു സമീപം ഇയാളുടേതായ ഒരു കേന്ദ്രമുണ്ട്. ഇവിടെ പ്രോഗ്രാം ബുക്കിങ‌് ഓഫീസിന്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിവന്നിരുന്നത്. ഓഫീസിന് ശ്രീരാഗം ഏജൻസീസ് എന്ന പേരും നൽകിയിരുന്നു.  പ്രതിയെ കോടതിയിൽ ഹാജരാക്കി. തമ്പാനൂർ എസ്ഐ വി എം ശ്രീകുമാറും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top