20 September Thursday

തിരയിൽപ്പെട്ട‌് കാണാതായ ബാലനായി തെരച്ചിൽ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കോവളം  
മുല്ലൂർ തീരത്ത് കുളികഴിഞ്ഞ് തിരികെ കയറവെ തിരയിൽപ്പെട്ട്   കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മുല്ലൂർ ചരുവിള പുത്തൻവീട്ടിൽ കുമാറിന്റെ മകൻ ശ്രീകാന്തി (16) നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കടൽകുളി കഴിഞ്ഞ് തിരികെ കയറവെ അപ്രതീക്ഷിതമായി ഉണ്ടായ തിരയിൽപ്പെട്ടാണ് ശ്രീകാന്തിനെ കാണാതായത്. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവർ തിങ്കളാഴ‌്ച തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ചൊവ്വാഴ‌്ചയും തുടരും.

 

പ്രധാന വാർത്തകൾ
Top