21 September Friday

യുവാവിന്റെ ദുരൂഹമരണം: ആക‌്ഷൻ കൗൺസിൽ നിരാഹാരസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
പാറശാല > മെഡിക്കൽ കോളേജ‌് ആശുപത്രി സെല്ലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ആക‌്ഷൻ കൗൺസിൽ ഭാരവാഹികൾ കളിയിക്കാവിളയിൽ നിരാഹാരസമരം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന‌് ആവശ്യപ്പെട്ട‌് വെള്ളിയാഴ്ച പകൽ പത്തുമുതൽ അഞ്ചുവരെയാണ് സമരം സംഘടിപ്പിച്ചത്. 
തമിഴ്നാട് കളിയിക്കാവിള ആർസി സ്ട്രീറ്റിൽ അനീഷാ (19)ണ് കഴിഞ്ഞ 25ന് മരിച്ചത്. മയക്കുഗുളികകളുമായി എക്സൈസ് സംഘം കഴിഞ്ഞ 23നാണ് ഇയാളെ പാറശാലയിൽനിന്ന‌് പിടികൂടിയത്.തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ എംസിഎച്ചിലെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളയിൽ നടന്ന നിരാഹാരസമരം സിപിഐ എം ജില്ലാ സെക്രട്ടറി ചെല്ലസ്വാമി ഉദ്ഘാടനം ചെയ്തു. ആക‌്ഷൻ കൗൺസിൽ പ്രസിഡന്റ് ഫ്രാങ്ക്ളിൻ അധ്യക്ഷനായി. തമിഴ‌്നാട‌് എംഎൽഎമാരായ കുളച്ചൽ പ്രിൻസ്, കിള്ളിയൂർ രാജേഷ‌്കുമാർ,  ഫാ. ഇന്നസെന്റ‌് തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top