14 November Wednesday

ആലന്തറ സ്കൂളില്‍ നാട്ടുപൂക്കളുടെ പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
വെഞ്ഞാറമൂട് > ‘ശംഖുപുഷ്പംമുതൽ തൊട്ടാവാടിവരെ’ ആലന്തറ ഗവ. യുപിഎസിലെ പ്രകൃതിദിനാചരണം ശ്രദ്ധേയമായി. ശംഖുപുഷ്പം, തെറ്റി, തുമ്പ, മുക്കുറ്റി, കാക്കപ്പൂ, മന്ദാരം, തൊട്ടാവാടി തുടങ്ങി ഇരുന്നൂറിലേറെ നാട്ടുപൂക്കളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപൂക്കളുടെ പ്രദർശനത്തിനായി കുട്ടികൾ സ്‌കൂൾ പരിസരത്തുനിന്ന‌് ശേഖരിച്ചത്. 
ഇതെല്ലാം ചേർത്താണ് സ്‌കൂളിൽ പ്രദർശനം നടത്തിയത്. ഓരോന്നിനൊപ്പവും അവയുടെ പേരും ശാസ്ത്രീയ നാമങ്ങളും ഗുണങ്ങളും എഴുതി വച്ചിരുന്നു. ഇതോടൊപ്പം നാട്ടിലെ ഔഷധസസ്യങ്ങളുടെ പ്രദർശനവും നടന്നു. നാട്ടുപൂക്കളുടെ പ്രദർശനം പ്രഥമാധ്യാപിക ജി ലീന ഉദ്ഘാടനം ചെയ്തു. കുന്നമംഗലം കൃഷ്ണൻ ‘നാട്ടുപൂ സംരക്ഷണം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പി വി മഞ്ജു, റീന, കൃഷ്ണ, മിനി, വിനീത തുടങ്ങിയവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top