14 November Wednesday

വെഞ്ഞാറമൂട് ഗവ. യുപിഎസില്‍ ഹൈടെക് ക്ലാസ‌് മുറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
വെഞ്ഞാറമൂട് ഗവ. യുപി സ്‌കൂളിൽ എസ്എസ്എ ഫണ്ടിൽനിന്ന‌് അനുവദിച്ച 17 ലക്ഷംരൂപ ഉപയോഗിച്ച് നിർമിച്ച  മന്ദിരത്തിന്റെ ഉദ്‌ഘാടനവും പൊതുവിദ്യാലയങ്ങളിൽ നടന്നുവരുന്ന പരിസ്ഥിതി പാരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പരിസ്ഥിതി ഗാനത്തിന്റെ സിഡി പ്രകാശനവും  ഡി കെ മുരളി എംഎൽഎ  നിർവഹിച്ചു. ഗാനം രചിച്ച  കെ പി സാജിദിനും സംഗീത സംവിധാനം നിർവഹിച്ച കെ സി രമയ്ക്കും  ആദ്യ കോപ്പി  നൽകിയാണ‌്  പ്രകാശനം നടത്തിയത്. 
എസ്ബിഐ ലൈഫിന്റെ സഹായത്തോടെ നിർമിച്ച  ഹൈടെക് ക്ലാസ‌് മുറികളുടെ  ഉദ്ഘാടനം  ജില്ലാ പഞ്ചായത്തംഗം വൈ വി ശോഭകുമാർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷിഹാസ് അധ്യക്ഷനായി.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷീലാകുമാരി, പഞ്ചായത്തംഗങ്ങളായ അൽ സജീർ, ബി എസ് പരമേശ്വരൻ, പ്രധാനാധ്യാപിക സി ഗീതാകുമാരി, ചന്തുജയൻ, കമലാസനകുറുപ്പ്, കെ ബാബുരാജ്, സി ശശിധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top