18 October Thursday

ആറ്റുമണ്‍പുറം കോളനി കുടിവെള്ളപദ്ധതി എന്‍ജിഒ യൂണിയന്‍ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം സൌത്ത് ജില്ലാകമ്മിറ്റി ഏറ്റെടുത്ത വിതുര കൊങ്ങമരുതുംമൂട് പ്രദേശത്തെ കുടിവെള്ളപദ്ധതി ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു

പാലോട് > വിതുര പഞ്ചായത്തിലെ ആറ്റുമണ്‍ പുറം കോളനിയിലെ കൊങ്ങമരുതുംമൂട് പ്രദേശത്തെ കുടിവെള്ളപദ്ധതി കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം സൌത്ത് ജില്ലാകമ്മിറ്റി ഏറ്റെടുത്തു. 13 ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍ ഉള്‍പ്പെടുന്നതാണ് ആറ്റുമണ്‍ പുറം കോളനി. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. കോളനിയിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് ഗോപകുമാര്‍ അധ്യക്ഷനായി. ഭക്ഷ്യധാന്യ കിറ്റ് വിതരണം യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി നിര്‍വഹിച്ചു. എസ് എല്‍ കൃഷ്ണകുമാരി,  അഡ്വ. എന്‍ ഷൌക്കത്ത് അലി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജെ അജിത്കുമാര്‍ നന്ദിയും പറഞ്ഞു. 
ആരോഗ്യ പരിരക്ഷക്കായി രാവിലെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ഉദ്ഘാടനം ചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top