15 October Monday

ആര്‍എസ്എസുകാരന്റെ വര്‍ഗീയപ്രചാരണം: പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
വെള്ളറട >  സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയത പ്രചരിപ്പിച്ച ആര്‍എസ്എസുകാരനെതിരെ കേസെടുത്തു. അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. വെള്ളറട ചൂണ്ടിക്കല്‍ ഈശ്വരവിലാസത്തില്‍ ഈശ്വര്‍ചന്ദ്രനാണ്് ക്രിസ്മസ് ആശംസയെന്ന തരത്തില്‍ വര്‍ഗീയത പ്രചരിപ്പിച്ചത്. സ്വന്തം വീഡിയോ പ്രസന്റേഷനിലൂടെ ക്രിസ്തുമതത്തെ അധിക്ഷേപിച്ചതായാണ് കേസ്്. ഇതില്‍ ശക്തമായ പ്രതിഷേധം വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. വെള്ളറട കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും നടന്നു. ക്രിസ്ത്യന്‍ ഐക്യ യുവജനസമിതിയുടെ പേരില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട പൊലീസ് കേസെടുത്തത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top