25 April Wednesday

കുരിശുമലയില്‍ വിശ്വാസികളെ തടയരുത്: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
വിതുര > ബോണക്കാട് കുരിശുമലയില്‍ പ്രാര്‍ഥനക്കായെത്തുന്നവരെ തടയാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്ന് സിപിഐ എം വിതുര ഏരിയാ സെക്രട്ടറി എന്‍ ഷൌക്കത്തലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലെത്താറുണ്ട്. ഇത് വര്‍ഷങ്ങളായി നടന്നുവരുന്നു. സമാധാനപൂര്‍ണമായ ഈ പ്രാര്‍ത്ഥനാ പ്രയാണത്തെ തടയാനാണ് വനം ഉദ്യോഗസ്ഥരുടെ ശ്രമം. ബോണക്കാട് തീര്‍ഥാടനത്തില്‍ അന്യമതസ്ഥര്‍ പോലും പങ്കെടുക്കുന്നുണ്ട്. ആ മതേതരത്വ നിലപാടിനെ അസഹിഷ്ണുതയോടെ ചിലര്‍ നോക്കി കാണുന്നുമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കുരിശു തകര്‍ത്ത സംഭവത്തെ കാണുന്നത്. വര്‍ഷങ്ങളായി മുടങ്ങാതെ ആചരിക്കുന്ന പ്രാര്‍ഥനാ യാത്ര തടഞ്ഞ് സംഘര്‍ഷത്തിന് വഴിവക്കാന്‍ ശ്രമിക്കരുതെന്നും ഏരിയാ സെക്രട്ടറി അഭ്യര്‍ഥിച്ചു.
 
പ്രധാന വാർത്തകൾ
Top