Top
18
Thursday, January 2018
About UsE-Paper
മന്ത്രി മേഴ്സിക്കുട്ടിഅമ്മ മുട്ടത്തറ സന്ദര്‍ശിച്ചു

മത്സ്യതൊഴിലാളി ഫ്ളാറ്റിന് 2.5 കോടി കൂടി

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫീഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മിക്കുന്ന സ്വപ്ന ഭവനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കാന്‍ രണ്ടരകോടി അധികമായി അനുവദിക്കുമെന്ന് ഫിഷറീസ്  മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുട്ടത്തറയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  ഫെബ്രുവരി അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ടൈല്‍സ് പാകുന്ന ജോലി പൂര്‍ത്തീകരിച്ച് പെയിന്റിങ് ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓരോ യൂണിറ്റിലും താഴെയും മുകളിലുമായി നാലു ഭവനങ്ങള്‍ വീതമാണ് നിര്‍മിക്കുന്നത്. ഓരോ ഭവനത്തിനും ഒരു ഹാള്‍, രണ്ട് കിടപ്പുമുറി, അടുക്കള എന്നിവ ഉണ്ടാകും. 

Related News

കൂടുതൽ വാർത്തകൾ »