17 October Wednesday

സ്റ്റാമ്പ് ശേഖരിക്കുന്നവരേ കടന്നുവരൂ ഫിലാഷോപ്പിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
തിരുവനന്തപുരം > സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ക്ക് ഇനി സന്തോഷിക്കാം. സ്റ്റാമ്പ് ശേഖരിക്കുന്നവരെ ലക്ഷ്യമിട്ട് ശാസ്തമംഗലം പോസ്റ്റോഫീസ് കേന്ദ്രമാക്കി തിരുവനന്തപുരം സൌത്ത് പോസ്റ്റല്‍ ഡിവിഷന്‍ ഫിലാഷോപ്പി എന്നപേരില്‍ പ്രത്യേക കൌണ്ടര്‍ തുടങ്ങി. പുതുതായി ഇറക്കുന്ന സ്റ്റാമ്പുകളും സ്പെഷ്യല്‍ കവറുകളും ഫസ്റ്റ്ഡേ കവറുകളും മിനിയേച്ചര്‍ ഷീറ്റുകളും ഈ കൌണ്ടറില്‍നിന്ന് ലഭിക്കും. 500 രൂപയടച്ച് അക്കൌണ്ട് തുടങ്ങിയാല്‍ പുതുതായി ഇറക്കുന്ന എല്ലാ സ്റ്റാമ്പും ലഭ്യമാകുന്ന ഫിലാറ്റലിക് അക്കൌണ്ട് സേവനവും ഫിലാഷോപ്പിയില്‍ ലഭ്യം.
വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും തങ്ങളുടെ ശേഖരത്തിലുള്ള  സ്റ്റാമ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വണ്‍ഫ്രയിം ഫിലാറ്റിക് എക്സിബിഷനും തുടങ്ങി. താല്‍പ്പര്യമുള്ളവര്‍ക്ക് ശാസ്തമംഗലം പോസ്റ്റ് ഓഫീസിലുള്ള സ്ഥിരം ഫ്രയിമില്‍ തങ്ങളുടെ ശേഖരത്തിലുള്ള സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിന് വയ്ക്കാം. സ്റ്റാമ്പുകള്‍ ഏഴു ദിവസമാണ് ഫ്രെയിമില്‍ പ്രദര്‍ശിപ്പിക്കുക. എഡിജിപി ബി സന്ധ്യ കൌണ്ടര്‍ ഉദ്ഘാടനംചെയ്തു. ചീഫ് പോസ്റ്റ്മാസ്റ്റര്‍ അഞ്ജലി ആനന്ദ് അധ്യക്ഷയായി. കൌണ്ടറിന്റെ ഭാഗമായ വണ്‍ ഫ്രയിം ഫിലാറ്റിക് എക്സിബിഷന്‍ ചിത്രകാരന്‍ ബി ഡി ദത്തന്‍ ഉദ്ഘാടനംചെയ്തു. നര്‍ത്തകി സിതാര ബാലകൃഷ്ണന്‍ കൌണ്ടറിലെ ആദ്യവില്‍പ്പന നടത്തി. അനന്തപുരി ഫിലാറ്റെലിക് അസോസിയേഷന്‍ സെക്രട്ടറി പി മോഹനചന്ദ്രന്‍ സംസാരിച്ചു. പി പദ്മകുമാര്‍ സ്വാഗതവും ജി ജയശ്രീ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top