15 December Saturday

മോഷ്ടിച്ച ഓട്ടോയുടെ നമ്പര്‍ മാറ്റി സവാരി: പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
ആറ്റിങ്ങല്‍ > ഓട്ടോറിക്ഷ മോഷ്ടിച്ച് നമ്പര്‍ മാറ്റി സവാരി നടത്തിയിരുന്ന ആളെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. ആലംകോട് ഗുരുനാഗപ്പന്‍ കാവ് കാട്ടില്‍ പുത്തന്‍ വീട്ടില്‍ ബിനു(25) വാണ് വാഹന പരിശോധനയ്ക്കിടെ ആലംകോടുനിന്നും പിടിയിലായത്.
ആറ്റിങ്ങല്‍ കരിച്ചിയില്‍ പനവേലിപ്പറമ്പ് മാധവ വിലാസത്തില്‍പ്രേംദാസിന്റെ ഓട്ടോ കഴിഞ്ഞ 29ന് രാത്രി മോഷണം പോയതായി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. വീടിനു സമീപം പാര്‍ക്കു ചെയ്തിരുന്ന ഓട്ടോയാണ് മോഷ്ടിച്ചത്. തുടര്‍ന്ന് കള്ള നമ്പര്‍ പതിച്ചായിരുന്നു ബിനു യാത്രക്കാരെ കയറ്റിയിരുന്നത്. ഇയാള്‍ ബൈക്ക് മോഷണകേസിലും പ്രതിയാണെന്ന് എസ്ഐ തന്‍സിം അബ്ദുള്‍ സമദ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top